payyoli-

പയ്യോളി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പയ്യോളി സഹകരണ അർബൻ ബാങ്ക് 34,79,564 രൂപ നൽകി. ബാങ്ക് 25 ലക്ഷം രൂപയും ബാങ്ക് ചെയർമാൻ, വൈസ് ചെയർമാൻ എന്നിവരുടെ ഓണറേറിയവും ഡയറക്ടർമാരുടെ സിറ്റിംഗ് അലവൻസും കൂടി 38,400 രൂപയും ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളമായ 9,41,164 രൂപയും ചേർത്താണ് തുക സമാഹരിച്ചത്.കൊയിലാണ്ടി എ.ആർ ഓഫീസിൽ ചെയർമാൻ എം.കെ. പ്രേമൻ, വൈസ്‌ ചെയർമാൻ ടി.ചന്തു, സെക്രട്ടറി എം.ടി.പ്രസാദ് എന്നിവർ ജോയിന്റ് റജിസ്ട്രാർ വി.കെ. രാധാകൃഷ്ണന് ചെക്ക് കൈമാറി.