കോഴിക്കോട്: രാജ്യം മുഴുവൻ ലോക്ക് ഡൗണിലായിട്ടും നാടാകെ ഓടി നടന്ന് കീശനിറയ്‌ക്കുകയാണ് റെയിൽവേ. രാജ്യത്തെയും സംസ്ഥാനത്തെയും വലിയ നഗരങ്ങളെ ബന്ധിച്ചാരംഭിച്ച സ്‌പെഷ്യൽ പാഴ്‌സൽ സർവീസിലൂടെ ഏപ്രിൽ 20 വരെ റെയിൽവേയ്‌ക്ക് ലഭിച്ചത് 11.32 കോടി രൂപ. ദിവസവും രാജ്യത്ത് 77 സ്‌പെഷ്യൽ പാഴ്‌സൽ സർവീസുകളാണ് റെയിൽവേ നടത്തുന്നത്. ഇതിൽ 75 എണ്ണത്തിനും കൃത്യമായ സമയവിവര പട്ടികയുണ്ട്. ഇവ സ്റ്റേഷനുകളിലെത്തുന്ന സമയവും കൃത്യമായി അറിയാൻ കഴിയും.
ചുരുങ്ങിയ ചെലവിലാണ് പാഴ്സലുകൾ എത്തിക്കുന്നത്. ദിവസവും 63 ലക്ഷം രൂപയാണ് ഇതിലൂടെ റെയിൽവേയ്‌ക്ക് ലഭിക്കുന്നത്. ഗുജറാത്തിൽ നിന്നും ആന്ധപ്രദേശിൽ നിന്നും ക്ഷാമമുള്ള സംസ്ഥാനങ്ങളിലേക്ക് പാലെത്തിക്കാനും റെയിൽവേ സ്‌പെഷ്യൽ സർവീസ് ഏർപ്പെടുത്തിയിരുന്നു.
മുൻഗണ നൽകുന്ന പാഴ്‌സൽ സർവീസുകളിൽ
മെഡിക്കൽ ഉപകരണങ്ങൾ
മരുന്നുകൾ
ഭക്ഷ്യ വസ്‌തുക്കൾ
ഭക്ഷ്യ എണ്ണ
ക്ഷീര ഉത്പന്നങ്ങൾ
ദക്ഷിണ റെയിൽവേയുടെ സ്‌പെഷ്യൽ പാഴ്‌സൽ സർവീസുകൾ
ചെന്നൈ സെൻട്രൽ - കോയമ്പത്തൂർ - ചെന്നൈ സെൻട്രൽ
ചെന്നൈ സെൻട്രൽ - ന്യൂഡൽഹി - ചെന്നൈ സെൻട്രൽ
ചെന്നൈ സെൻട്രൽ - മുംബയ് - ചെന്നൈ സെൻട്രൽ
തിരുവനന്തപുരം - കോഴിക്കോട് - തിരുവനന്തപുരം (ഇപ്പോൾ നാഗർകോവിൽ വരെ)
ചെന്നൈ എഗ്‌മോർ - നാഗർകോവിൽ - ചെന്നൈ എഗ്‌മോർ
കണക്കുകൾ ഇങ്ങനെ
ഇതുവരെ റെയിൽവേയ്‌ക്ക് ലഭിച്ചത്- 11.32 കോടി രൂപ.
ദിവസവും രാജ്യത്ത് നടത്തുന്നത് പാഴ്‌സൽ സർവീസുകൾ- 77
ഒരുദിവസത്തെ വരുമാനം- 63 ലക്ഷം രൂപ
പാൽ ക്ഷാമമുള്ള സംസ്ഥാനങ്ങളിലേക്ക് സ്‌പെഷ്യൽ സർവീസ്