news

എടച്ചേരി: കുന്നുമ്മക്കര പയ്യത്തൂരിൽ യുവാവിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മേഖലയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. അടിയന്തര വൈദ്യസഹായത്തിനല്ലാതെ വാർഡിന് പുറത്തേക്ക് സഞ്ചരിക്കുന്നതും വാർഡിലേക്ക് പ്രവേശിക്കുന്നതും നിരോധിച്ചു. അവശ്യ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാവിലെ എട്ട് മണിമുതൽ 11 മണിവരെയാക്കി. വാർഡിൽ താമസിക്കുന്നവർക്ക് പുറത്തുനിന്ന് അവശ്യവസ്തുക്കൾ ആവശ്യമായി വന്നാൽ ആർ.ആർ.ടികളുടെ സഹായം തേടാം. ഇവിടുത്തേക്കുള്ള എല്ലാ റോഡുകളും അടച്ചു. ആംബുലൻസ് ഒഴികെ മറ്റൊരു വാഹനവും കടത്തിവിടില്ല. പൊലീസ് നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.