mask

ചെറുവാടി: ഗ്ലോബൽ പ്രവാസി എഡ്യുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ ചെറുവാടിയിൽ പ്രവർത്തിക്കുന്ന ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജീസ് കൊടിയത്തൂർ പഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകർക്കും വളണ്ടിയർമാർക്കും കച്ചവടക്കാർക്കും വിതരണം ചെയ്യുന്നതിനായി 5000 മാസ്‌കുകളുടെ നിർമ്മാണം ആരംഭിച്ചു. നിർമ്മാണം പൂർത്തിയായ 500 മാസ്‌കുകൾ ചെറുവാടി സി.എച്ച്.സിയിൽ ട്രസ്റ്റ് സെക്രട്ടറി ഷുഹൈബ് കൊട്ടുപ്പുറത്ത് മെഡിക്കൽ ഓഫീസർ ഡോ. മനുലാലിന് കൈമാറി . ഡോ. ജ്യോതി മോൾ , ട്രസ്റ്റ് മെമ്പർമാരായ ഗുലാം ഹുസൈൻ , അബ്ദുസ്സലാം കാണിച്ചാടി , സ്.ടി. ഗഫൂർ, അബ്ബാസ് കളത്തിൽ എന്നിവർ പങ്കെടുത്തു . മുക്കത്തെ കോട്ടൺ സ്പോട്ട് എന്ന സ്ഥാപനമാണ് സപോൺസർ. ചെറുവാടിയിലെ 20 വനിതാ ടെയ്ലർമാരാണ് സൗജന്യമായി വീടുകളിൽ നിന്ന് മാസ്‌കുകൾ തയ്ക്കുന്നത്.