കോഴിക്കോട്: കൊവിഡ് വ്യാപനം കാരണം കാൻസർ രോഗികളനുഭവിക്കുന്ന ദുരിതം മറികടക്കാൻ കോഴിക്കോട് ആസ്റ്റർ മിംസ് തുടർചികിത്സയ്‌ക്ക് സൗകര്യമൊരുക്കുന്നു. നിലവിൽ കാൻസർ ചികിത്സയ്‌ക്കായി കേരളത്തിനകത്തും പുറത്തുമുള്ള ചികിത്സ തേടുന്നവർക്ക് കോവിഡ് സാഹചര്യത്തിൽ തുടർ ചികിത്സ ഒരുക്കുന്ന പദ്ധതിയ്‌ക്കാണ് ആസ്റ്റർ മിംസ് രൂപം നൽകിയത്.
പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലുള്ളവർക്കായാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്. തുടർ ചികിത്സയ്‌ക്ക് പതിവ് ഡോക്ടർമാരേയും ആശുപത്രികളേയും സമീപിക്കുന്നതിലുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് അതേചികിത്സ കുറഞ്ഞ ചെലവിൽ നൽകാനുള്ള സൗകര്യമാണ് ആസ്റ്റർ മിംസിൽ ഒരുക്കിയിരിക്കുന്നത്.
കീമോ തെറാപ്പിയും, റേഡിയേഷനുമുൾപ്പെടെയുള്ള ചികിത്സകൾ വേണ്ടവരും, കൃത്യമായ ഇടവേളകളിൽ ഡോക്ടർമാരെ സന്ദർശിച്ച് രോഗാവസ്ഥ വിലയിരുത്തേണ്ട രോഗികളുമാണ് കടുതൽ ദുരിതമനുഭവിക്കുന്നത്. ദൂരയാത്ര നിർവഹിക്കാൻ സാധിക്കാത്തത് മൂലം ചികിത്സ മുടങ്ങിയവർക്ക് മാനുഷിക പരിഗണന നൽകിക്കൊണ്ടുള്ള പാക്കേജാണ് ആസ്റ്റർ മിംസിൽ ലഭ്യമാക്കുന്നത്. കാൻസർ രോഗ വിദഗ്ദ്ധൻ ഡോ. കെ.വി. ഗംഗാധരന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ ഡോക്ടർമാരാണ് സേവനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ചികിത്സാ സൗകര്യങ്ങളെക്കുറിച്ചും ലഭ്യതയെക്കുറിച്ചും കൂടുതലറിയുന്നതിന് ഫോൺ: 9047747385, 9847560848.