രാമനാട്ടുകര: രാമനാട്ടുകര നഗരസഭയിൽ മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ മുന്നോടിയായി നഗരസഭ പ്രത്യേക യോഗം ചേർന്നു. വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ സാനിറ്റേഷൻ കമ്മിറ്റികൾ വിളിച്ച് കൊതുകിന്റെ ഉറവിട നശീകരണം, പരിസര ശുചീകരണം, ബോധവത്ക്കരണം, മാസ്ക് ധരിക്കൽ തുടങ്ങിയവ ഊർജ്ജിതമാക്കാൻ തീരുമാനിച്ചു. മഴക്കാല പൂർവ്വ പ്രതിരോധ പ്രവർത്തനങ്ങളുമായി ജനങ്ങൾ സഹകരിക്കണമെന്ന് നഗരസഭാ ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. യോഗത്തിൽ നഗരസഭ വൈസ് ചെയർപേഴ്സൺ പി.കെ.സജ്ന, ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ എം.കെ ഷംസുദ്ദീൻ , ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ബീന പ്രഭ , പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ജമീല, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി.അബ്ദുൾ സമദ് , നഗരസഭാ സെക്രട്ടറി പി.ജെ. ജെസിത, ഹെൽത്ത് ഇൻസ്പെക്ടർ പി.പി.സുരേഷ് ബാബു എന്നിവർ പങ്കെടുത്തു .