വടകര: എക്‌സൈസ് സര്‍ക്കിള്‍ സംഘവും കോഴിക്കോട് എക്‌സൈസ് ഐ.ബിയും ചേര്‍ന്ന് ചെക്യാട് പഞ്ചായത്തിലെ എളംബ, കാലികുളമ്പ്, പൊടിക്കളം ഭാഗങ്ങളില്‍ നടത്തിയ പരിശോധനകളില്‍ വ്യാജ വാറ്റിനായി ബാരലുകളില്‍ സൂക്ഷിച്ച 720 ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും പിടികൂടി.
ലോക്ക്ഡൗണിന്റെ മറവില്‍ എളംബ പുഴയോര ഭാഗങ്ങളില്‍ ചാരയ വാറ്റു നടക്കുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്ത് നശിപ്പിച്ചത്. പ്രിവന്റീവ് ഓഫീസര്‍ ജയരാജ്, ഐ.ബി പ്രിവന്റീവ് ഓഫീസര്‍ റിമേഷ് കെ.എന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി.സി. വിജയന്‍, വിശ്വനാഥന്‍, വിനീഷ്, ഡ്രൈവര്‍ പ്രജീഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.