lllllll

കോഴിക്കോട്: മെഡിക്കൽ കോളേജിൽ കൊവിഡ് രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണമൊരുക്കാൻ മായമില്ലാത്ത നാടൻ കാർഷിക വിഭവങ്ങൾ നൽകി. അഗ്നിശമന സേന കോഴിക്കോട് ജില്ലാ ഓഫീസിലെ മിനിസ്റ്റീരിയൽ ജീവനക്കാരനും എൻ.
ജി.ഒ അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമായ പ്രേംനാഥ് മംഗലശ്ശേരിയാണ് സ്വന്തം പറമ്പിൽ വിളയിച്ച ഉൽപ്പന്നങ്ങൾ എത്തിച്ചത്. ചക്ക, മാങ്ങ, ചേന, നേന്ത്രക്കുല, പഴം, തേങ്ങ ,വാഴയില തുടങ്ങിയ കാർഷിക വിഭവങ്ങൾ മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ ഡോ. വി.ആർ. രാജേന്ദ്രൻ ഏറ്റുവാങ്ങി. എൻ.ജി.ഒ അസോസിയേഷൻ മെഡിക്കൽ കോളേജ് ബ്രാഞ്ച് പ്രസിഡന്റ് കെ.പി. കൃഷ്ണൻ, സെക്രട്ടറി യു.എസ്.വിഷാൽ തുടങ്ങിയവർ സംബന്ധിച്ചു. ലോക്ക് ഡൗൺ തുടങ്ങിയതു മുതൽ സംഘടനകൾ, വ്യക്തികൾ എന്നിവരുടെ സഹായത്തോടെയാണ് മെഡിക്കൽ കോളേജിലെ കിച്ചന്റെ പ്രവർത്തനം.