മാനന്തവാടി: വിശപ്പു രഹിത കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ജനകീയ ഹോട്ടൽ മാനന്തവാടിയിൽ പ്രവർത്തനം ആരംഭിച്ചു. ഒ.ആർ.കേളു എം.എൽ.എ ഉദ്ഘാടനം ചെയ്തു. 20 രൂപയ്ക്ക് ഉച്ചയൂണ് ലഭിക്കും. ലോക്ക് ഡൗൺ നിലനിൽക്കുന്നതിനാൽ പാഴ്സലായാണ് ഉച്ചയൂൺ നൽകുന്നത്. നഗരസഭാ വാർഷികപദ്ധതിയിൽ നിന്ന് വകയിരുത്തിയ തുകയും കുടുംബശീ നൽകുന്ന സബ്സിഡി തുകയും ഉൾപ്പെടുത്തിയാണ് ഹോട്ടൽ പ്രവർത്തിക്കുന്നത്. 10 ശതമാനം ഊണ് സൗജന്യമായി നൽകുന്നതിനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്. ഇതിന് ആവശ്യമായ തുക സ്പോൺസർഷിപ്പിലൂടെ കണ്ടെത്തും. വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പണമായും സാധനങ്ങളായും സ്വീകരിക്കും. മാനന്തവാടി തലശ്ശേരി റോഡിൽ ജനശീ എന്ന പേരിലാണ് ഹോട്ടൽ.

ഉദ്ഘാടന ചടങ്ങിൽ നഗരസഭാ ചെയർമാൻ വി.ആർ.പ്രവീജ്, ഡെപ്യൂട്ടി ചെയർപേഴ്സൺ ശാം രാജൻ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ടി.ബിജു, കൗൺസിലർമാരായ പി.വി.ജോർജ്, ഹുസൈൻ കുഴിനിലം, നഗരസഭാ സെകട്ടറി കെ.അഭിലാഷ്, സി.ഡി.എസ് ഡെപ്യൂട്ടി ചെയർപേഴ്സൺ വൽസ മാർട്ടിൻ എന്നി​വർ പങ്കെടുത്തു.