lasna

കുറ്റ്യാടി: ' മരണമേ എന്നെ പുൽകാതെ പോക നീ " ... കൊവിഡിൽ ലോകം വിറങ്ങലിച്ചുനിൽക്കുമ്പോൾ ലസ്ന സുരേഷ് പാടിയ അതിജീവന ഗാനം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്. സർക്കാരിന്റെ ബ്രേക്ക് ദ ചെയിൻ ക്യാംപയിന് ഐക്യദാർഢ്യവുമായി യുവകവി രമേശ് അയ്യങ്കി രചനയും കെ.പി.കണ്ണൂ‌ർ ഈണവും പകർന്ന ഗാനമാണ് ഒറ്റ ക്ലിക്കിൽ പറപറക്കുന്നത്.

നിരവധി കവിതകളുടെ ആലാപനത്തിലൂടെ ശ്രദ്ധനേടിയ ലസ്ന സ്‌കൂൾ, കോളേജ് കലോത്സവ വേദികളിൽ നിരവധി സമ്മാനങ്ങളും അംഗീകാരങ്ങളും നേടിയിട്ടുണ്ട്. ഗാനാലാപനവും അഭിനയവും ഇഷ്ടപ്പെടുന്ന ഇവർ പാടി അഭിനയിച്ച 'ശലഭമഴ" മ്യൂസിക്കൽ ആൽബം വൻ ഹിറ്റായിരുന്നു. മുളിയങ്ങൽ സ്വദേശിയായ ലസ്ന ഭർത്താവ് ഷിനോജ്.എസ്.കുമാറിനും മകൾ ലക്ഷ്മിക്കുമൊപ്പം കോഴിക്കോട് കാരപ്പറമ്പിലാണ് താമസം.