മലപ്പുറം: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ കടുത്ത മാനസിക സംഘർഷത്തിൽ കഴിയുന്ന പ്രവാസികൾക്ക് ആശ്വാസം എത്തിക്കുന്നതിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പരാജയമായെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പ്രവാസികളെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.വി.പ്രകാശ്, കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി.സിദ്ധിഖ്, എന്നിവരുടെ നേതൃത്വത്തിൽ കരിപ്പൂർ വിമാനത്താവളത്തിന് മുന്നിലാരംഭിച്ച 'അതിജീവന നിരാഹാര സത്യഗ്രഹം' കെ.പി.സി.സി ആസ്ഥാനത്ത് നിന്നും വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എം.പിമാരായ കെ.മുരളീധരൻ, എം.കെ.രാഘവൻ എന്നിവർ നേരിട്ട് സമരപ്പന്തലിലെത്തി അഭിവാദ്യമർപ്പിച്ചു മുൻ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ, എം.എം. ഹസൻ, ആര്യാടൻ മുഹമ്മദ് , വി.ഡി. സതീശൻ , ബെന്നി ബഹനാൻ എം.പി , കെ.സി ജോസഫ് ,പി.സി വിഷ്ണുനാഥ്, എ.പി അനിൽകുമാർ ,സാദിഖലി ശിഹാബ് തങ്ങൾ , മുനവ്വറലി ശിഹാബ് തങ്ങൾ, കെ എസ് ശബരീനാഥൻ , കെ.എം ഷാജി , കെ.എം അഭിജിത് ,ടി.വി ഇബ്രാഹിം എം.എൽ.എ, കെ.പി അനിൽകുമാർ, വി.എ. കരിം കെ. പ്രവീൺകുമാർ, കെ.പി അബ്ദുൾ മജീദ്, യു.എ ലത്തീഫ് , ഡിസിസി ജനറൽ സെക്രട്ടറി അജീഷ് എടാലത്ത്, അസീസ് ചീരാൻതൊടി എന്നിവർ പ്രസംഗിച്ചു.