ഫറോക്ക്: കരുവൻതിരുത്തി മഠത്തിൽപാടം മഹല്ല് കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് അരിപറമ്പിൽ വാഴവളപ്പിൽ അബ്ദുറഹിം ഹാജി (റഹീം ഉസ്താദ്, 65) നിര്യാതനായി. സൗദി യാമ്പുവിൽ നാല്പത് വർഷത്തോളം കെ.എം.സി.സിയുടെയും സമസ്തയുടെയും പ്രവർത്തനത്തിൽ നേതൃത്വം വഹിച്ചിരുന്നു. യാമ്പു ഇസ്ലാമിക് സ്റ്റഡി സെന്റർ സ്ഥാപകനും ചെയർമാനായിരുന്നു. കരുവൻതിരുത്തിയിൽ മുസ്‌ലിം ലീഗിന്റെയും സമസ്തയുടെയും ബാഫഖി തങ്ങൾ സ്മാരക യതീംഖാനയുടെയും നേതൃനിരയിലുണ്ടായിരുന്നു.
ഭാര്യ: ബീഫാത്തിമ. മക്കൾ: മൻസൂർ അലി, മർസൂഖ് അലി, വഹീദ് അലി (മൂന്നു പേരും സൗദി യാമ്പു), നഈമ, നസീബ, നബീല. മരുമക്കൾ: അബ്ദുൽ ബാസിത് ( രാമനാട്ടുകര), ഫിറോസ് (പള്ളിക്കൽ ബസാർ), ഇർശാദ് (മായനാട്), സബീന, സഫൂറ, ഷഹാന.