പുൽപ്പള്ളി: കബനീ തീരദേശങ്ങളിൽ പൊലീസ് പരിശോധന ശക്തമാക്കി. കർണാടകയിൽ പണിക്കായി പോയ പലരും പുഴ കടന്ന് പുൽപ്പള്ളി മേഖലയിൽ എത്തുന്നതായി കണ്ടെത്തി.

ജില്ലാ പൊലീസ് മേധാവി ഇളങ്കോ, മാനന്തവാടി ഡിവൈ.എസ്.പി, എ.പി.ചന്ദ്രൻ, പുൽപ്പളളി എസ് ഐ അജീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ വയനാട് അതിർത്തി പ്രദേശങ്ങളിൽ ഡ്രോൺ പരിശോധന നടത്തി.

പുൽപ്പളളി പൊലീസ് സ്റ്റേഷൻ അതിരത്തിയിൽപ്പെട്ട കർണ്ണാടക സംസ്ഥാനത്തോട് ചേർന്ന കബനി തീരപ്രദേശത്ത് ചേകാടി പാലം മുതൽ കൊളവളളി വരെ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തി. ആളുകൾ കർണാടകയിൽ നിന്ന് പുൽപ്പളളിയിലേക്ക് പുഴയിലൂടെ നടന്നുകേറുന്ന 10 ഓളം ഊടുവഴികൾ കണ്ടെത്തി. ഈ വഴികളിലും പരിസര പ്രദേശങ്ങളിലും ശക്തമായ പൊലീസ് പട്രോളിഗ് നടത്താൻ ജില്ലാ പൊലീസ് മേധാവി നിർദേശിച്ചു. ഇന്ന് മുതൽ പുൽപ്പളളി അതിർത്തി പ്രദേശങ്ങളിൽ ശക്തമായ പൊലീസ് കാവൽ ഉണ്ടായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.