തിരുവമ്പാടി: കൊവിഡ് - 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റേതുൾപ്പെടെ ധനസഹായം ലഭിക്കുന്നതിന് സഹായമേകാൻ ഡി.കെ.ടി.എഫ് തിരുവമ്പാടിയിൽ ഓൺ ലൈൻ ഹെല്പ് ഡെസ്ക് തുറന്നു. ഡി.സി.സി ജനറൽ സെക്രട്ടറി ബാബു കെ. പൈക്കാട്ടിൽ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എ.കെ. മുഹമ്മദ്, ആച്ചപ്പറമ്പിൽ ഹനീഫ, കരിമ്പിൽ രാമചന്ദ്രൻ, പയ്യടിപ്പറമ്പിൽ ഷാജി, യു.സി.അജ്മൽ, ടി.കെ.ചൂലൻ കുട്ടി എന്നിവർ സംബന്ധിച്ചു.