ബാലുശ്ശേരി: പഴയകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും കേരള വാട്ടർ അതോറിറ്റി ജീവനക്കാരനുമായിരുന്ന പുത്തൂർവട്ടം പടിഞ്ഞാറെ കണ്ണോറ എൻ. രാഘവൻ നായർ (76) നിര്യാതനായി.
സാമൂഹ്യ സാംസ്കാരിക രംഗത്തും നിറസാന്നിദ്ധ്യമായിരുന്നു. 1968 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായ ഇദ്ദേഹം പുത്തൂർവട്ടം തത്തമ്പത്ത് പ്രദേശത്ത് പാർട്ടി വളർത്തുന്നതിൽ മുൻ നിരയിലുണ്ടായിരുന്നു.
ഭാര്യ: കല്ലാട്ട് സുശീല. മക്കൾ: സുരാജ് (ഓവർസിയർ, കളമശ്ശേരി നഗരസഭ), രജില (അദ്ധ്യാപിക, നരോക്കാവ് ഹയർ സെക്കൻഡറി സ്കൂൾ, എടക്കര), രജീഷ് (ട്രെയ്‌നർ, റെഡ്ഡീസ് ഫൗണ്ടേഷൻ), രഞ്ജിത്ത് (ഓവർസിയർ, പനങ്ങാട് ഗ്രാമ പഞ്ചായത്ത്). മരുമക്കൾ: സജീഷ് കുമാർ (തീക്കുനി), ആരതി (കൊടുങ്ങല്ലൂർ).
പരേതരായ നങ്ങോലത്ത് കുഞ്ഞുണ്ണി നായരുടെയും നാരായണി അമ്മയുടെയും മകനാണ്. സഹോദരങ്ങൾ: ചാലിൽ ഗോവിന്ദൻകുട്ടി നായർ പുത്തൂർ വട്ടം, പരേതയായ കാർത്ത്യായനി അമ്മ പൂനത്ത്.