mask

കോഴിക്കോട്: കൊവിഡ് പ്രതിരോധ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ കുടുംബശ്രീ പ്രവർത്തകർ ഇതുവരെ നിർമ്മിച്ചത് നൽകിയത് 20 ലക്ഷം മാസ്‌കുകൾ. കടകളിൽ മാസ്‌ക് കിട്ടാതായതോടെ മാർച്ച് 15 മുതലാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ കോട്ടൺ റിയൂസബിൾ മാസ്‌കുകൾ തുന്നിത്തുടങ്ങിയത്.

കൊല്ലത്തെ 38 യൂണിറ്റുകളിലൂടെ 3.37 ലക്ഷം മാസ്‌കുകളാണ് ഇതുവരെ നിർമ്മിച്ചത്. കോട്ടയത്ത് 2.64 ലക്ഷവും കോഴിക്കോട്ടെ പത്ത് യൂണിറ്റുകൾ 2.10 ലക്ഷം മാസ്‌കും നിർമ്മിച്ചു. മിക്ക കുടുംബശ്രീ പ്രവർത്തകരും വീട്ടിലിരുന്നാണ് മാസ്‌ക് തുന്നിയത്.

കുടുംബശ്രീ മാസ്‌ക്

 മാസ്‌കിനുള്ള തുണി എത്തിക്കുന്നത് സി.ഡി.എസുകൾ

 കോട്ടൺമാസ്‌കുകൾ - ഇലാസ്റ്റിക്കുള്ളതിന്- 10 രൂപ, കെട്ടുന്നതിന് - 7 രൂപ

 കൂടുതൽ ആളുകൾ വാങ്ങുന്നത് ഇലാസ്റ്റിക് മാസ്‌കുകൾ

 മാസ്‌കുകൾ നിർമ്മിക്കുന്നത് പൂർണമായും കോട്ടണിൽ

 ചൂട് വെള്ളത്തിന് അണുവിമുക്തമാക്കിയ ശേഷം വീണ്ടും ഉപയോഗിക്കാം

 പാരിസ്ഥിതികപ്രശ്‌നം ഒരു പരിധിവരെ തടയാനാകും

 ഹാൻഡ് വാഷ്, സാനിറ്റൈസർ എന്നിവയും നിർമ്മിക്കുന്നു

'വ്യക്തികളുടെ ഓർഡറുകൾക്കുപുറമെ ആരോഗ്യ കേന്ദ്രങ്ങൾ, ടൂറിസം ഡിപ്പാർട്ട്‌മെന്റ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, എയർപോർട്ട്‌ അതോറിട്ടി ഒഫ് ഇൻഡ്യ, ഫുഡ് കോർപറേഷൻ ഒഫ് ഇന്ത്യ, ബാങ്കുകൾ, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവയുടേതായി ധാരാളം ഓർഡറുകൾ ഇതിനകം ജില്ലാ കുടുംബശ്രീ മിഷന് ലഭിച്ചിട്ടുണ്ട്.

പി.സി. കവിത, കോ-ഓർഡിനേറ്റർ,

കുടുംബശ്രീ ജില്ലാ മിഷൻ (പ്രോഗ്രാം)