kunnamangalam-news

കുന്ദമംഗലം: ദേശീയപാതയിൽ തോട്ടുംപുറം വളവിലെ റോഡിൽ പരന്നൊഴുകിയ കരിഓയിൽ മാറ്റി. ഫയർ ആൻഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥ‌ർ സോപ്പ് വെള്ളം ചീറ്റി നാട്ടുകാരുടെ കൂടി സഹായത്തോടെ റോഡ് ശുചീകരിക്കുകയായിരുന്നു.

പൊതുവെ അപകടമേഖലയായ ഈ വളവിൽ ഏതോ ഹെവി വാഹനത്തിൽ നിന്ന് ഒഴുകിയതാവാം ഈ കരിഓയിലെന്ന് കരുതുന്നു. ഓയിൽ പടർന്നത് അറിയാതെ ഇരുചക്രവാഹനക്കാർ തെന്നി വീഴാൻ തുടങ്ങിയതോടെ പരിസരവാസികൾ ഇടപെട്ടു. വാർഡ്മെമ്പർ എം ബാബുമോൻ വൈകാതെ സ്ഥലത്തെത്തി. വെള്ളിമാടുകുന്ന് ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷനിൽ നിന്നെത്തിയ സംഘത്തിന്റെ സോപ്പുവെള്ളപ്രയോഗത്തിനു പിറകെ ഓയിൽ തുടച്ചുനീക്കിയാണ് അപകടാവസ്ഥ ഒഴിവാക്കിയത്.