പേരാമ്പ്ര: കൊവിഡിനെ തുടർന്ന് ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ച തോട്ടത്താകണ്ടിയുൾപ്പെടുന്ന ചങ്ങരോത്ത് പഞ്ചായത്തിന്റെ അതിർത്തികൾ അടച്ച് പരശോധന കർശനമാക്കി. ജില്ല പൊലീസ് മേധാവിയുടെ ഉത്തരവിനെ തുടർന്ന് പഞ്ചായത്ത് അതിരുകൾ പങ്കിടുന്ന റോഡുകൾ അടച്ചു.
സമീപത്തെ കൂത്താളി, പേരാമ്പ്ര, കുറ്റിയാടി, മരുതോങ്കര, ചക്കിട്ടപാറ, വേളം തുടങ്ങിയ പഞ്ചായത്തുകളിൽ നിന്നുള്ള വാഹനങ്ങൾ ചങ്ങരോത്തേക്ക് പ്രവേശിക്കുന്നതിനും വിലക്കേർപ്പെടുത്തി.
കുറ്റിയാടി പേരാമ്പ്ര പാതയിലെ ചെറിയകുമ്പളം, കടിയങ്ങാട് പുന്നയുടെ ചുവട് എന്നിവിടങ്ങിലും മറ്റ് പഞ്ചായത്ത് അതിരുകളായ മഹിമപാലം, ആവടുക്ക, കോക്കാട്, പട്ടാണിപ്പാറ, ചവറംമൂഴി, കല്ലൂർ, തെക്കേടത്ത്കടവ് എന്നിവടങ്ങളിലും ബാരക്കേഡുകളുപയോഗിച്ച് റോഡുകളടച്ചു.