കോളേരി: പാപ്ലശ്ശേരി തൊപ്പിപ്പാറയിൽ വ്യാഴാഴ്ച രാത്രി ശക്തമായ മഴയെ തുടർന്നുണ്ടായ ഇടിമിന്നലേറ്റ് പശുവും കുട്ടിയും ചത്തു. കോച്ചേരിൽ ജയപാലന്റെ പ്രസവിച്ച് ഒരു മാസം മാത്രമായ പശുവും കിടാവുമാണ് ചത്തത്. ലോക് ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന ജയപാലന് ഇത് വലിയ ആഘാതമായി. എൺപതിനായിരം രൂപ വില വരുന്ന പശുവിന്റെ നഷ്ടം മൂലം ഇദ്ദേഹത്തിന്റെ ജീവിത വരുമാനമാണ് നിലച്ചത്.