mt-ramesh-

കോഴിക്കോട്: കൊവിഡിനെ മറയാക്കി സി.പി.എം നടത്തുന്ന കൊള്ള അനുവദിക്കാനാവില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. സ്‌പ്രിൻ‌ക്ളർ കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി നടത്തിയ പ്രതീകാത്മകസമരം ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊവിഡ് കാലത്ത് ജനങ്ങളുടെ വിവരങ്ങൾ വിറ്റ് പണമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഐ.ടി സെക്രട്ടറി സി.പി.ഐ ഓഫീസിലെ ട്യൂഷൻ ടീച്ചറായിരിക്കുകയാണ്. സ്‌പ്രിൻ‌ക്ളർ ഇടപാടിന് പിന്നിൽ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി. രഘുനാഥ്, മേഖലാ ജനറൽ സെക്രട്ടറി പി. ജിജേന്ദ്രൻ, ജില്ലാ ജനറൽ സെക്രട്ടറി എം. മോഹനൻ എന്നിവർ പങ്കെടുത്തു.