കടലുണ്ടി: കടലുണ്ടി നവധാര പാലിയേറ്റീവ് സെന്ററിലെ 320 രോഗികൾക്ക് മരുന്നു വാങ്ങാൻ വാസ്കോ ഇറക്റ്റേഴ്സ് എം.ഡി സലാം വാസ്കോ ധനസഹായം നൽകി. 350ലധികം ആളുകളിൽ നിന്ന് പിരിക്കുന്ന വരിസംഖ്യയ്‌ക്കാണ് മരുന്നും ഹോം കെയറും മറ്റ് അനുബന്ധ ചെലവുകളും വഹിച്ചിരുന്നത്. എന്നാൽ കൊവിഡിനെ തുടർന്ന് ഇത് പ്രതിസന്ധിയിലായി.
ഇതേത്തുടർന്നാണ് ധവധാരയുടെ രക്ഷാധികാരിയും ജീവകാരുണ്യ പ്രവർത്തകനുമായ സലാം വാസ്കോ കൈതാങ്ങൊരുക്കിയത്. ഒപ്പം രോഗികൾക്കും പരിസര പ്രദേശത്തെ നിർദ്ധന കുടുംബങ്ങൾക്കും ഭക്ഷണ കിറ്റും വിതരണം ചെയ്തു. നവധാരയിൽ നടന്ന ചടങ്ങിൽ സലാം വാസ്കോ നൽകിയ ഫണ്ട് ബ്ലോക്ക് മെമ്പർ എൻ.കെ. ബിച്ചിക്കോയ ഏറ്റുവാങ്ങി. കടലുണ്ടി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ സി. രമേശൻ, കടലുണ്ടി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ഒ. വിശ്വനാഥൻ, സി. ഗിരിഷ്, ഷൈജു പാലക്കര, ചീഫ് കോ - ഓർഡിനേറ്റർ ഉദയൻ കാർക്കോളി എന്നിവർ സംബന്ധിച്ചു.