img202004

മുക്കം: ലോക്ക് ഡൗൺ കർശനമാക്കാൻ കൊടുംവേനലിൽ കൃത്യനിർവഹണം നടത്തുന്ന സേനയ്‌ക്ക് കുടിവെള്ളവുമായി റിട്ടയേഡ് പൊലീസുകാരെത്തി. പൊലീസ് പെൻഷനേഴ്‌സ് വെൽഫെയർ അസോസിയേഷൻ കൊടുവള്ളി സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കം സ്റ്റേഷനിൽ കുപ്പിവെള്ളം നൽകി. അസോസിയേഷൻ പ്രതിനിധി ശ്രീധരൻ നീലേശ്വരം മുക്കം ഇൻസ്‌പെക്ടർ ബി.കെ. സിജുവിന് കുടിവെള്ളം കൈമാറി. എസ്.ഐ കെ.ഷാജിദ്, ജനമൈത്രി പൊലീസ് എസ്.ഐ പി.അസയിൻ,അസോസിയേഷൻ സെക്രട്ടറി എ. ഗോപിനാഥൻ, മോഹനൻ മുക്കം,മോഹനൻ കല്ലുരുട്ടി എന്നിവർ സംബന്ധിച്ചു.