ഫറോക്ക്: റംസാൻ നോമ്പിനെ തുടർന്ന് പഴങ്ങൾക്ക് വില കൂട്ടി വിൽക്കുകയാണെന്ന പരാതിയിൽ ഫറോക്കിലെ കടകളിൽ നഗരസഭാ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. കോഴിക്കോട് മാർക്കറ്റിലെ വിലയെക്കാൾ അഞ്ച് മുതൽ 20 രൂപ വരെ വ്യത്യാസം ചില പഴങ്ങൾക്ക് ഈടാക്കിയിരുന്നതായി കണ്ടെത്തി. വില കൂട്ടി വിറ്റവരെ താക്കീത് ചെയ്ത്.
ആളുകൾക്ക് കാണാൻ കഴിയുംവിധം വിലവിവര ബോർഡുകൾ സ്ഥാപിക്കണമെന്ന് കടയുടമകൾക്ക് നിർദ്ദേശം നൽകി. ഹെൽത്ത് ഇൻസ്‌പെക്ടർ കെ.എം. സജി, ജൂണിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സി. സജീഷ്, എം.ടി. വിനോയ്, പി. ഹരീഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.