കോഴിക്കോട്: ഞായറാഴ്ചകളിൽ മൊബൈൽഫോൺ ഷോറൂമുകൾ തുറക്കാൻ തുടങ്ങിയതോടെ, പ്രമുഖ ബ്രാൻഡുകളുടെ കൂടുതൽ സ്റ്റോക്കുമായി മൈജി ഒരുങ്ങി. വിശാലമായ ഷോറൂമുകളാണെന്നിരിക്കെ ഉപഭോക്താക്കൾക്ക് നിശ്ചിതഅകലം പാലിക്കാൻ സൗകര്യമുണ്ട്. റിപ്പയർ, സർവീസ് സേവനങ്ങളും ഷോറൂമുകളിൽ ലഭ്യമാണ്. പൂജ്യം ശതമാനം പലിശയ്ക്ക് ഇ.എം.ഐ സൗകര്യം, എക്സ്റ്റൻഡഡ് വാറന്റി തുടങ്ങിയവയുമുണ്ട്. എ.സി. വാങ്ങുബോൾ സ്റ്റെബിലൈസർ സൗജന്യം. ഞായറാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് പ്രവർത്തന സമയം. www.myg.in വഴി ഷോപ്പ് ചെയ്യുന്നവർക്ക് സൗജന്യ ഹോം ഡെലിവറി സൗകര്യം ലഭ്യമാണ്.