bank
കൊടിയത്തൂർ സർവീസ് സഹകരണ ബാങ്കിൽ സഹായഹസ്തം വായ്പാവിതരണ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുള്ള നിർവഹിക്കുന്നു

കോഴിക്കോട്: മുഖ്യമന്ത്രി പ്രഖ്യാപിച്ച സഹായഹസ്തം വായ്പാവിതരണത്തിന് കൊടിയത്തൂർ സർവീസ് സഹകരണ ബാങ്കിൽ തുടക്കമായി. പന്നിക്കോട് അഭയം കുടുംബശ്രീയ്ക്ക് വായ്പ നൽകി വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുള്ള നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ഇ. രമേശ് ബാബു, ബാങ്ക് ഡയറക്ടർ പി. ഷിനോ, സി.ഡി.എസ് ചെയർപേഴ്സൺ സി.എൻ. സുജാത, വൈസ് ചെയർപേഴ്സൺ റുബീന തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ആകെ 200 കുടുംബശ്രീകളിലായി 2,109 അംഗങ്ങൾക്ക് 1. 53 കോടി രൂപയാണ് വിതരണം ചെയ്യുന്നത്. ലോക്ക് ഡൗൺ തുടങ്ങിയ ശേഷം സാമൂഹ്യസുരക്ഷാ പെൻഷൻ ഇനത്തിൽ 2750 പേർക്ക് 2.28 കോടി രൂപയും ബാങ്ക് മുഖേന വിതരണം ചെയ്തിരുന്നു.

--