കോഴിക്കോട് : കോഴിക്കോട് - മലപ്പുറം അതിർത്തിയിൽ മുക്കം മേഖലയിലെ ഉപറോഡുകൾ കരിങ്കല്ല് ഉപയോഗിച്ച് പൊലീസ് അടച്ചു. ഹൈവേ കടക്കാൻ പലരും ബദൽമാർഗം ആശ്രയിക്കാൻ തുടങ്ങിയതോടെയാണ് മുക്കം പൊലീസ് കഴിഞ്ഞ ദിവസം രാത്രി വഴിയടച്ചത്.
വാലില്ലാപുഴ - പുതിയനിടം റോഡ്, തേക്കിൻചുവട് - തോട്ടുമുക്കം റോഡ്, പഴംപറമ്പ് - തോട്ടുമുക്കം എടക്കാട് റോഡ്, പനംപിലാവ് - തോട്ടുമുക്കം റോഡ് എന്നിവയാണ് അടച്ചത്. എന്നാൽ പ്രധാന റോഡുകളൊന്നും അടച്ചിട്ടില്ല.
രാത്രിയിൽ കൂടുതൽ ശ്രദ്ധിക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് റോഡുകൾ അടച്ചതെന്ന് പൊലീസ് പറഞ്ഞു. അതിർത്തി ചെക്ക് പോസ്റ്റുകളിലെ സ്‌ക്വാഡിൽ ഒരു ആരോഗ്യപ്രവർത്തകനെ കൂടി ഉൾപ്പെടുത്താൻ ജില്ലാ കളക്ടർ നിർദ്ദേശിച്ചിട്ടുണ്ട്.