കോഴിക്കോട് : മെഡിക്കൽ കോളേജ് കാമ്പസ് സ്കൂളിലെ അഗതി ക്യാമ്പിൽ തമിഴ്നാട് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സബ് കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും നിരീക്ഷണത്തിലായി. ജില്ലാ സാമൂഹ്യ ക്ഷേമ ഓഫീസർ, തഹസിൽദാർ, കോഴിക്കോട് ടൗൺ സി.ഐ, എന്നിവർക്കു പുറമെ ഇവിടെയെത്തിയിരുന്ന മറ്റു ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ തുടങ്ങി നൂറോളം പേരെയാണ് നിരീക്ഷണത്തിലാക്കിയത്.
തെരുവിൽ അന്തിയുറങ്ങുന്നവരെ പാർപ്പിക്കാൻ നഗരത്തിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് അലഞ്ഞു തിരിയുന്നതിനിടെ ഏപ്രിൽ രണ്ടിനാണ് തമിഴ്‌നാട് സ്വദേശിയെ ടൗൺ സി.ഐയുടെ നേതൃത്വത്തിൽ ക്യാമ്പിലെത്തിച്ചത്. ജില്ലാ സാമൂഹ്യക്ഷേമ ഓഫീസറുടെ നേതൃത്വത്തിലുള്ള ക്യാമ്പിന്റെ മേൽനോട്ടത്തിനായി പലപ്പോഴുംസബ് കളക്ടർ വന്നിരുന്നു.