s

കോഴിക്കോട് : ആറാം വയസിൽ കുരുത്ത പൗരാവകാശതൃഷ്ണ ജീവിതാവസാനം വരെ അണയാതെ സൂക്ഷിച്ച സാമൂഹികപരിഷ്‌കർത്താവായിരുന്നു ടി.കെ. മാധവനെന്ന് എസ്.എൻ.ഡി.പി യോഗം കോഴിക്കോട് യൂണിയൻ പ്രസിഡൻ്റ് ഷനൂബ് താമരക്കുളം പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കോഴിക്കോട് യൂണിയന്റെ ആഭിമുഖ്യത്തിൽ ദേശാഭിമാനി ടി.കെ. മാധവന്റെ 90 ാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച യോഗത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എം. രാജൻ, കെ. ബിനുകുമാർ, വള്ളോളി സുരേന്ദ്രൻ എന്നിവർ സംബന്ധിച്ചു.