easy-money

കോഴിക്കോട്: കേരള ഷോപ്പ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ 2019 മാർച്ച് 31 വരെ കുടിശ്ശികയില്ലാതെ അംശദായമടച്ച സജീവ അംഗങ്ങൾക്കും, അതിനുശേഷം ചേർന്നവരിൽ കുടിശ്ശികയില്ലാത്തവർക്കും ധനസഹായത്തിന് അപേക്ഷിക്കാം. സജീവ അംഗങ്ങളായ തൊഴിലാളികൾക്ക് ആശ്വാസസഹായമായി 1000 രൂപയും കോവിഡ് ബാധിച്ച സജീവ അംഗങ്ങൾക്ക് 10,000 രൂപയും, ആശുപത്രികളിൽ ഐസോലേഷനിലുള്ളവർക്ക് 5000 രൂപയും മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ അനുവദിക്കും.

അപേക്ഷകർ www.peedika.kerala.gov.in വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ക്ഷേമനിധി അംഗത്വ നമ്പർ, ആധാർ നമ്പർ എന്നിവ രേഖപ്പെടുത്തി സൈറ്റിൽ പ്രവേശിച്ച് വിവരങ്ങൾ (മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി കോഡ്, വിലാസം) എന്നിവ അപ്‌ലോഡ് ചെയ്‌ത് സേവ് ചെയ്യണം. കൊവിഡ് ബാധിതരും ഐസോലേഷന് വിധേയരായവരും മെഡിക്കൽ സർട്ടിഫിക്കറ്റും അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഇതിനകം ധനസഹായം ലഭിച്ചവരോ, ലഭിക്കാനായി ഇ-മെയിലിലൂടെയയോ വാട്‌സ്ആപ്പിലൂടെയോ അപേക്ഷിച്ചവരും വീണ്ടും ചെയ്യേണ്ടതില്ലെന്നും ജില്ലാ എക്‌സിക്യൂട്ടിവ് ഓഫീസർ അറിയിച്ചു. ഫോൺ: 0495 2372434, 7902268815.