തരുവണ: പുതുശേരിക്കടവ് സ്വദേശി കെ.പി.ഹാരിസിന്റെയും റജീനയുടെയും മകൻ നാലാം ക്ലാസുകാരനായ മുഹമ്മദ് ഹാമിസ് സ്വന്തം സമ്പാദ്യകുടുക്ക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. നാണയ തുട്ടുകൾ എണ്ണിയപ്പോൾ 840 രൂപ യാണ് കുടുക്കയിൽ ഉണ്ടാെയിരുന്നത്.

മാനന്തവാടി ബ്ലോക്ക് റിസോഴ്സ് സെന്ററിലെ പ്രോജക്ട് കോ ഓർഡിനേറ്റർ കെ.മുഹമ്മദലി മുഹമ്മദ് ഹാമിസിന്റെ സംഭാവന ഏറ്റുവാങ്ങി.

കൊവിഡ് പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ സഹായ ആഹ്വാനം ടി വി യിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും കണ്ട ഹാമിസ് തന്റെ സമ്പാദ്യം സംഭാവന നൽകാൻ തീരുമാനിക്കുകയായിരുന്നു. ഉപ്പയോടും ഉമ്മയോടും ഇക്കാര്യം
പറഞ്ഞപ്പോൾ അവരും പ്രോത്സാഹനങ്ങളുമായി കൂടെ നിന്നു.

നാട് മൊത്തം കഷ്ടപ്പെടുമ്പോൾ നാട്ടുകാരല്ലേ ഒന്നിച്ച് നിന്ന് സഹായിക്കേണ്ടത് എന്നാണ് ഹാമിസ് ചോദിക്കുന്നത്.