-lock-down

കോഴിക്കോട്: ലോക്ക് ഡൗണിൽ ഭിന്നശേഷിയുള്ള കുട്ടികളുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാൻ ജില്ലാ ഭരണകൂടത്തിന്റെയും സാമൂഹികനീതി ഓഫീസിന്റെയും കോഴിക്കോട് സർവകലാശാല സാമൂഹ്യാധിഷ്ഠിത ഭിന്നശേഷി മാനേജ്‌മെന്റ് പരിപാടിയുടെയും ആഭിമുഖ്യത്തിലുള്ള ടെലി റിഹാബിലിറ്റേഷൻ പദ്ധതിയ്‌ക്ക് മികച്ച പ്രതികരണം.

കൊവിഡിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഭിന്നശേഷിക്കാരുടെ തുടർപരിശീലനവും കരുതലും ഉറപ്പാക്കുന്നതിന് വിവിധ റിഹാബിലിറ്റേഷൻ പ്രൊഫഷണലുകളെ ഏകോപിപ്പിച്ചാണ് ടെലി റിഹാബ് ടീം പ്രവർത്തിക്കുന്നത്. സ്‌പീച്ച്, ഫിസിയോ, ഒക്യുപേഷണൽ തെറാപ്പികൾ, സ്‌പെഷ്യൽ എഡ്യബക്കേഷൻ, റിഹാബിലിറ്റേഷൻ സൈക്കോളജി തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്‌ദ്ധരുടെ പാനൽ തയ്യാറാക്കിയാണ് പ്രവർത്തനം.

രക്ഷിതാക്കൾക്ക് തെറാപ്പിസ്റ്റുളുമായി ഫോണിൽ സംസാരിക്കാം. കുട്ടിയുടെ വൈകല്യം മനസിലാക്കി ബന്ധപെട്ട തെറാപ്പിസ്റ്റുകൾ തുടർ നിർദ്ദേശങ്ങൾ നൽകും. തെറാപ്പിയുടെ തുടർച്ച രക്ഷിതാക്കൾ ഉറപ്പാക്കണം.

രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെയാണ് വിളിക്കേണ്ടത്. സംസാര - ശാരീരിക - പഠന വൈകല്യങ്ങൾ, ബുദ്ധി വികാസ വൈകല്യം, ഓട്ടിസം, എ.ഡി.എച്ച്.ഡി, സെറിബ്രൽ പാൾസി, ഡൗൺ സിൻഡ്രം തുടങ്ങിയ അവസ്ഥകളിലുള്ള കുട്ടികൾക്ക് ലോക്ഡൗൺ കാരണമുണ്ടാകുന്ന സ്വഭാവ മാറ്റങ്ങൾ പരിഹരിക്കാനുള്ള നിർദ്ദേശങ്ങളാണ് ടെലി റിഹാബിലൂടെ ലഭിക്കുന്നത്. പരിശീലനങ്ങൾ വീട്ടിൽ നൽക്കുന്നതിനുള്ള നിർദ്ദേശങ്ങളടങ്ങിയ മാർഗരേഖകളും വീഡിയോകളും ടെലി റിഹാബിന്റെ തുടർച്ചയായി ലഭ്യമാക്കും.

ടെലി റിഹാബ് ടീം

ക്ലിനിക്കൽ സൈക്കോളജിസ്റ്റ്- 8943682152, 9895149211, റിഹാബ്‌സൈക്കോളജിസ്റ്റ്- 9846419785, 9526546112, സ്പീച്ച് തെറാപ്പിസ്റ്റ്- 9895499222, 8078460091, സ്‌പെഷ്യൽ എഡ്യുക്കേറ്റേർസ് - 9446115750, 8547316876, ഫിസിയോ തെറാപ്പിസ്റ്റ്- 9846410835, 7736412645, ഒക്യുപേഷണൽ തെറാപ്പിസ്റ്റ്- 7902234822, 9847596498.