പുൽപ്പള്ളി: സ്വരുക്കൂട്ടി വെച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്ത് ആറാം ക്ലാസ് വിദ്യാർഥിയുടെ മാതൃക.

പുൽപ്പള്ളി ഭൂദാനം കോളനിയിൽ താമസിക്കുന്ന മനോജിന്റെ മകൻ നന്ദകിഷോർ ആണ് വിഷു കൈനീട്ടം കിട്ടിയതും മറ്റും ആയി സ്വരുക്കൂട്ടി വെച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്. നന്ദകിഷോറും അമ്മയും കൂടി പുൽപ്പള്ളി പൊലീസ് സ്റ്റേഷനിലെത്തി 2260 രൂപ പുൽപ്പള്ളി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ അജീഷ് കുമാറിന് കൈമാറുകയായിരുന്നു. തുക പൊലീസ് പുൽപള്ളി സബ് ട്രഷറിയിൽ അടച്ച ശേഷം നന്ദകിഷോറിന് റസീപ്റ്റ് നൽകുമെന്ന് എസ്.ഐ അറിയിച്ചു.