മുള്ളൻകൊല്ലി: വിവാഹ ആഘോഷം ഒഴിവാക്കി വിവാഹ ചെലവിനായി കരുതിയിരുന്ന പണം നിർധന രോഗികൾക്ക് നൽകി വരനും കുടുംബവും മാതൃകയായി. മുള്ളൻകൊല്ലിയിലെ മുൻ പഞ്ചായത്ത് പ്രസിഡന്റ് പാടിച്ചിറ കണ്ടംതുരുത്തിയിൽ ജോസ്, ആൻസി ദമ്പതികളുടെ മകൻ ഡിൻജോയുടെ വിവാഹ ചടങ്ങുകൾക്കായി നീക്കിവെച്ച 2 ലക്ഷം രൂപയാണ് നിർധന രോഗികളെ സഹായിക്കാൻ നൽകിയത്.

ഇന്നലെ, തിങ്കളാഴ്ച്ചയായിരുന്നു വിവാഹം.
മാനന്തവാടി കല്ലോടി വെട്ടിയാങ്കൽ തോമസ്,
എൽസി ദമ്പതികളുടെ മകൾ അനുവാണ് വധു. വിവാഹ ചെലവിനായി കരുതിയ രണ്ട് ലക്ഷം രൂപ പാവപ്പെട്ട 20 രോഗികൾക്കായാണ് നൽകിയത്.

കോവിഡ്നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ലളിതമായിട്ടായിരുന്നു വിവാഹം. ചടങ്ങിൽ 20ൽ താഴെ ബന്ധുക്കൾ മാത്രം പങ്കെടുത്തു.