photo

ബാലുശ്ശേരി: രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഐ.ബിയും ബാലുശ്ശേരി റെയ്ഞ്ചും സംയുക്തമായി അത്തോളിയിൽ നടത്തിയ വ്യാജച്ചാരായ റെയ്ഡിൽ നാല് പേർ അറസ്റ്റിൽ. കോതങ്കൽ മയങ്ങിച്ചാൽ ഭാഗത്തെ ആൾ താമസമില്ലാത്ത വീട്ടിൽ ചാരായം വാറ്റിയ കോതങ്കൽ തെക്കെക്കുടിയിൽ വിനോദ് (43), പണിക്കരുകണ്ടി പ്രകാശൻ (56), ചന്ദ്രൻ ( 51), മയങ്ങിച്ചാലിൽ മോഹൻദാസ് (53) എന്നിവരെയാണ് ബാലുശ്ശേരി എക്സൈസ് സംഘം അറസ്റ്റ് ചെയ്‌തത്. 20 ലിറ്റർ ചാരായം,100 ലിറ്റർ വാഷ്, 50 ലിറ്റർ സ്‌പെൻഡ് വാഷ്, വാറ്റുപകരണങ്ങൾ എന്നിവയും പിടികൂടി.

ബാലുശ്ശേരി റെയ്ഞ്ച് പി.ഒ.സി കെ. ബാബുരാജൻ, കോഴിക്കോട് ഐ.ബിയിലെ പി.ഒമാരായ വി. പ്രജിത്ത്, ചന്ദ്രൻ, കുഴിച്ചാലിൽ റെയ്ഞ്ചിലെ സി.ഇ.ഒമാരായ ടി. ഷിജു, നൈജീഷ്, ഇ.എം ഷാജി, ആർ. വിപിൻ, വി.എസ്. സുമേഷ്, വനിത സി.ഇ.ഒ ബി.എൻ. ഷൈനി എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.