അമ്പലവയൽ: ഗ്രാമ പഞ്ചയത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ അഴിമതി. വിജിലൻസ് അന്വേഷണത്തിന് ഭരണസമിതി ശുപാർശ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ടൗണിലെ ശുചീകരണ പ്രവൃത്തികളിലും, സമൂഹ അടുക്കള പ്രവർത്തനത്തിലുമായി ലക്ഷങ്ങളുടെ അഴിമതിയാണ് ഗ്രാമപഞ്ചായത്ത് ഭരണ സമിതിക്കെതിരെ ഉയർന്നുവന്നത്. എന്നാൽ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഭരണ സമിതിയുടെ നിലപാട്. വിവിധ പ്രതിപക്ഷ രാഷ്ട്രീയ പ്രവർത്തകർ തിങ്കളാഴ്ച്ച ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കുകയും ചെയ്തു. ഇതേതുടർന്ന് തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ചേർന്ന ഭരണ സമിതി യോഗം അഴിമതി നടന്നതായി വിലയിരുത്തുകയും, പഞ്ചായത്ത് സെക്രട്ടറിയെ മാറ്റിനിർത്തി വിജിലൻസ് അന്വേഷണത്തിന് ഐകകണ്‌ഠ്യേനേ തിരുമാനമെടുക്കുകയും ചെയ്തതായി പഞ്ചായത്തംഗം കെ.ഷെമീർ പറഞ്ഞു.