fair

വടകര: കോൺഗ്രസ് പ്രാദേശിക നേതാവും ആർ.ആർ.ടി വളണ്ടിയറുമായ കുരിയാടിയിലെ പി.പി. കമറുദീന്റെ വീടിനോടു ചേർന്ന വിറക്പുര കത്തി നശിച്ചെന്ന് പരാതി. ഞായറാഴച അർദ്ധ രാത്രിയോടെയായിരുന്നു സംഭവം. തീ ആളിപ്പടരുന്നത് സമീപവാസിയുടെ ശ്രദ്ധയിൽപ്പെട്ടതിനാൽ വലിയ അപകടമില്ലാതെ അണയ്‌ക്കാനായി. കെ. മുരളീധരൻ എം.പി, കെ.പി.സി.സി നിർവാഹക സമിതി അംഗം ഐ. മൂസ, പുറന്തോടത്ത് സുകുമാരൻ എന്നിവർ സ്ഥലം സന്ദർശിച്ചു. കമറുദീന്റെ വീട് കത്തിക്കാനുള്ള ശ്രമമാണ് നടന്നതെന്നും കുറ്റവാളികളെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്നും ഐ. മൂസ ആവശ്യപ്പെട്ട. വടകര പൊലീസിൽ പരാതി നൽകി.