legal

വടകര: വടകര കോട്ടപ്പറമ്പിലെ കുലച്ചന്തയിൽ വടകര സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ പരിശോധന നടത്തി. 22 രൂപയ്‌ക്ക് വിറ്റിരുന്ന ഒരു കിലോ നേന്ത്രപ്പഴം 37 രൂപ വരെ ഈടാക്കുന്നതായി പരാതി ലഭിച്ചിരുന്നു. ഇതേത്തുടർന്നായിരുന്നു പരിശോധന.

സാധനങ്ങൾ വാങ്ങുന്നതിന്റെ ബിൽ സൂക്ഷിക്കണമെന്ന നിയമം കച്ചവടക്കാർ പാലിക്കുന്നില്ലെന്ന് കണ്ടെത്തി. മൊത്ത കച്ചവടകേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. നിശ്ചിത ലാഭം മാത്രമെ ഈടാക്കാവൂ എന്നും ആവശ്യക്കാർ കൂടുന്നതിനനുസരിച്ച് വില കൂട്ടിയാൽ കർശന നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ കച്ചവടക്കാരെ അറിയിച്ചു. താലൂക്ക്സപ്ലൈ ഓഫീസർക്ക് പുറമെ റേഷനിംഗ് ഇൻസ്‌പെക്ടർ കെ.ടി. സജീഷ്, ക്ലാർക്കുമാരായ സുനിൽ കുമാർ എസ്, വി.വി. പ്രകാശ്, ജീവനക്കാരൻ ശ്രീജിത്ത് കെ.പി എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു.