കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജില്ലയിലെ സഹകരണ ജീവനക്കാർ ഇതുവരെ നൽകിയത് 6,58,70,406 രൂപ.
കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റി ആഹ്വാനപ്രകാരം സഹകരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന യൂണിയൻ അംഗങ്ങളുടെ ഒരു മാസത്തെ ശമ്പളമാണ് ആദ്യഘട്ടത്തിൽ നൽകിയത്. ഇതിൽ ഉൾപ്പെടാത്ത ചില സ്ഥാപനങ്ങളിലെ ജീവനക്കാർ രണ്ടാംഘട്ടമായി സംഭാവന ചെയ്യും.
സംസ്ഥാന സർക്കാരിനു കൈത്താങ്ങായതിൽ രണ്ടാം സ്ഥാനം കോഴിക്കോട് ജില്ലയ്ക്കാണ്. പ്രളയ ദുരിതാശ്വാസനിധിയിലേക്കും ഒരു മാസത്തെ വേതനം നൽകി ജില്ലയിലെ ജീവനക്കാർ മാതൃകയായിട്ടുണ്ട്.
വിവിധ മേഖലകളിൽ നിന്ന് നൽകിയ തുക
ഒഞ്ചിയം - 1.28 കോടി
ഫറോക്ക് - 66. 05 ലക്ഷം
കോഴിക്കോട് സൗത്ത് - 64. 65 ലക്ഷം
കോഴിക്കോട് നോർത്ത് - 63. 50 ലക്ഷം
വടകര - 51. 02 ലക്ഷം
താമരശ്ശേരി - 45. 78 ലക്ഷം
നാദാപുരം - 36. 67 ലക്ഷം
കുന്ദമംഗലം - 32. 81 ലക്ഷം
പേരാമ്പ്ര - 32. 07 ലക്ഷം
ബാലുശ്ശേരി - 31. 37 ലക്ഷം
കക്കോടി - 30. 41 ലക്ഷം
തിരുവമ്പാടി - 28. 87 ലക്ഷം
കുന്നുമ്മൽ - 25. 15 ലക്ഷം
കൊയിലാണ്ടി - 22. 21 ലക്ഷം