മേപ്പാടി: കളിച്ചും ചിരിച്ചും നടക്കേണ്ട പ്രായത്തിൽ രോഗ കിടക്കയിലായ കുരുന്ന് സുമനസുകളുടെ സഹായം തേടുന്നു. മേപ്പാടി പഞ്ചായത്തിലെ ഷൈജു, ഡയന ദമ്പതികളുടെ മകൾ ഡെവിനമെറിൻ എന്ന മൂന്ന് വയസുകാരിയാണ് ജീവൻ നിലനിർത്താൻ സാമ്പത്തിക സഹായം തേടുന്നത്. ബ്ലഡ് ക്യാൻസറിനെ തുടർന്ന് മജ്ജ മാറ്റിവെക്കാനാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. 35 ലക്ഷം രൂപയാണ് ഇതിന് ആവശ്യം. വിവിധ ആശുപത്രികളിലെ ചികിത്സയ്ക്ക് ഇതിനകം 20 ലക്ഷത്തിലേറെ രൂപ മാതാപിതാക്കൾ ചെലവാക്കി കഴിഞ്ഞു.വെല്ലൂർ മെഡിക്കൽ കോളജിൽ ഒരു വർഷമായി ചികിൽസയിലാണ്. അടിയന്തരമായി ശസ്ത്രക്രിയ നടത്തണം. മജ്ജ നൽകാൻ കുട്ടിയുടെ പിതാവ് ഷൈജു തയ്യാറാണ്.തുക ലഭിച്ചാൽ മാത്രമെ ഓപ്പറേഷൻ നടക്കുകയുള്ളൂ. സാമ്പത്തിക സഹായം അയയ്ക്കുന്നവർ കുട്ടിയുടെ മാതാവ് ഡയാനയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് തുക അയയ്ക്കാം. അക്കൗണ്ട് നമ്പർ 015203600006352, Ifsc dlxb0000152
ധനലക്ഷ്മി ബാങ്ക് കൽപ്പറ്റ ശാഖ. ഫോൺ 9496810963.