karipur-airport-

കൊ​ണ്ടോ​ട്ടി: അ​ഞ്ച് മ​ല​യാ​ളി​ക​ളു​ടേ​തട​ക്കം ഏ​ഴ് പ്രവാസി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങൾ ഇന്ന​ലെ ദു​ബായിൽ നി​ന്ന് ഫ്‌​ളൈ​ദുബൈയുടെ കാർഗോ വിമാനത്തിൽ കോഴിക്കോട് വിമാനത്താവളത്തിലെത്തിച്ചു. ക​ണ്ണൂർ പു​ന്ന​ക്കൽ കി​ളിയ​ന്ത​റ പു​ന്ന​ക്കാ​ട് ഡേ​വി​ഡ് ഷാ​നി(11)​, തൃ​ശൂർ അ​യ​മു​ക്ക് ചി​റ​വ​നല്ലൂർ സ​ത്യൻ, കൊല്ലം പ​ള​ളിച്ചി​റ ന​ട​വില്ലാ​ക്ക​ര ജോ​ഹ​ന്നാൻ, പ​ത്ത​നം​തിട്ട കോ​ട്ടൂർ സി​ജോ ജോ​യ്, പ​ത്ത​നം​തി​ട്ട നാ​രി​യ​രപുരം കോശി മാ​ത്യൂ, ഗോ​വ സ്വ​ദേ​ശി ഹെന്റിക്ക് ഡി​സൂസ(51), തൃ​ശ്ശി​നാ​പ്പള​ളി ശി​വഗം​ഗ പ​ളളാർ ശ്രീ​നി​വാ​സൻ മു​ത്തു​ക്കു​റപ്പൻ എ​ന്നി​വ​രുടെ മൃ​ത​ദേ​ഹ​ങ്ങ​ളാണ് ഒ​രേ ​വി​മാ​ന​ത്തി​ലെ​ത്തി​ച്ച​ത്. അ​സു​ഖം,അ​പ​ക​ടം തു​ട​ങ്ങി​യ കാരണങ്ങളാണ് ഇവർ മ​രി​ച്ച​ത്. ഡേ​വി​ഡ് ഷാ​നിയുടെ മാ​താ​പി​താ​ക്കൾക്ക് ദു​ബൈ​യിൽ നി​ന്ന് വി​മാ​ന​മില്ലാ​ത്ത​തി​നാൽ നാ​ട്ടി​ലെ​ത്താ​നാ​യി​ട്ടില്ല. മൃ​ത​ദേ​ഹ​ങ്ങൾ ഏ​റ്റുവാ​ങ്ങാൻ ബ​ന്ധു​ക്കളും സു​ഹൃ​ത്തു​ക്ക​ളും ആംബു​ല​ൻ​സു​മാ​യി ഉ​ച്ച​യ്ക്ക് 12ഓടെ എത്തിയിരുന്നു. വി​മാ​നം 12.30ന് എ​ത്തി​യെ​ങ്കിലും ക​സ്​റ്റം​സ് ന​ട​പ​ടി​കൾ പൂർ​ത്തി​യാ​ക്കി ഉ​ച്ച​ക​ഴി​ഞ്ഞ് മൂന്നോടെയാണ് മൃ​ത​ദേ​ഹ​ങ്ങൾ കൈ​മാ​റി​യത്.

ഗോവ സ്വദേശിയായ ഹെന്റിക് ഡിസൂസ മാർച്ച് 25നാണ് ഹൃ​ദയാ​ഘാ​തം മൂലം മരിച്ചത്. അഫ്ഗാനിസ്ഥാ​നിൽ ജോ​ലി​ചെയ്യവേ രോഗം ബാ​ധിച്ച ഡി​സൂസ ദുബായിൽ വിദഗ്ദ്ധ ചികിത്സയ്ക്കാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് മ​രി​ച്ച​ത്.