damodaran

പെരുമണ്ണ: ദേശീയ അധ്യാപക അവാർഡ് ജേതാവ് ഇല്ലത്ത് താഴം വെണ്മയത്ത് ദാമോദരൻ (86) നിര്യാതനായി.

സേവാ മന്ദിരം ട്രെയ്‌നിംഗ് സ്‌കൂൾ, പന്തീരാങ്കാവ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്നു. സാമൂഹ്യ പ്രവർത്തകനായിരുന്ന ഇദ്ദേഹം അഭിനേതാവ്, നാടകകൃത്ത്, സംവിധായകൻ, മേക്കപ്പ്മാൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ഭാഷാദ്ധ്യാപകൻ മാസിക, റെഡ്സ്റ്റാർ മാസിക എന്നിവയുടെ പത്രാധിപരായിരുന്നു. വെള്ളായിക്കോട് വായനശാലയുടെ സ്ഥാപകനും ആദ്യകാല സെക്രട്ടറിയുമാണ്. പന്തീരാങ്കാവ് കലാസമിതി, ഇല്ലത്തു താഴം നെല്ലുത്പാദക സംഘം എന്നിവയുടെ പ്രസിഡന്റായിരുന്നു. സന്ദേശം, എന്നും നന്മകൾ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
പന്തീരാങ്കാവ് നായർ സർവിസ് സൊസൈറ്റിയുടെ പ്രവർത്തകനായിരുന്നു. ഖണ്ഡകാവ്യചരിതം, കുട്ടിക്കഥകൾ തുടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭാര്യ: നാരാട്ട് ശാന്തകുമാരി (റിട്ട. പ്രധാനാദ്ധ്യാപിക, അറത്തിൽ പറമ്പ എ.എൽ.പി സ്‌കൂൾ). മക്കൾ: ദിനേശൻ (ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, വേങ്ങര),
അഡ്വ.രമേശ് ഡി. വെണ്മയത്ത് ( സി.പി.എം ഇല്ലത്തു താഴം വെസ്റ്റ് ബ്രാഞ്ച് മെമ്പർ). മരുമക്കൾ: മഞ്ജുഷ (അദ്ധ്യാപിക), അനുപമ അഴിഞ്ഞിലം. സഹോദരങ്ങൾ: വെണ്മയത്ത് ശ്രീധരൻ, പരേതയായ കമലാക്ഷി അമ്മ
സഞ്ചയനം ശനിയാഴ്ച.