damo
കെ.വി.ദാമോദരൻ നായർ

പേരാമ്പ്ര: മുതിർന്ന കോൺഗ്രസ് നേതാവും പേരാമ്പ്ര ഗ്രാമപഞ്ചായത്ത് മുൻ അംഗവുമായ കെ.വി.ദാമോദരൻ നായർ (72) നിര്യാതനായി. പേരാമ്പ്ര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്, മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: ശാന്ത. മക്കൾ: സുധീഷ്, സുധില. മരുമക്കൾ: സുരേഷ്, വിജല കൊളത്തുകുന്നുമ്മൽ (കെ.ഡി.സി ബാങ്ക്). സഹോദരങ്ങൾ: കെ.വി.ശങ്കരൻ നായർ, പദ്മനാഭൻ പുളിക്കുകുഴി, കുഞ്ഞിക്കാവമ്മ, നളിനി വാല്യക്കോട്.