മുക്കം: ലോക്ക് ഡൗണിലും മുടങ്ങാതെ കൃത്യനിർവഹണം നടത്തുന്ന മാദ്ധ്യമ പ്രവർത്തകർക്ക് കാരശ്ശേരി സർവീസ് സഹകരണ ബാങ്ക് ഭക്ഷ്യ വസ്തുക്കളുടെ കിറ്റ് വിതരണം ചെയ്തു.
ബാങ്ക് ഹെഡ് ഓഫീസിൽ ഒരുക്കിയ ചടങ്ങിൽ ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹ്‌മാൻ പ്രസ് ക്ലബ്ബ് പ്രസിഡൻറ് സി.ഫസൽ ബാബുവിന് കിറ്റ് കൈമാറി വിതരണോദ്ഘാടനം നിർവഹിച്ചു. ബാങ്ക് ജനറൽ മാനേജർ എം.ധനീഷ്, മാനേജർ ഡെന്നി ആന്റണി, മാദ്ധ്യമപ്രവർത്തകരായ മുഹമ്മദ് കക്കാട്, വിനോദ് നിസരി, എ.പി.മുരളീധരൻ, ആഷിഖ് അലി ഇബ്രാഹിം, ജി.എൻ. ആസാദ്, രാജേഷ് കാരമൂല എന്നിവർ സംബന്ധിച്ചു.
നേരത്തെ മുക്കം പൊലീസ് സ്റ്റേഷനിലെ മുഴുവൻ പൊലീസുകാർക്കും ബാങ്ക് കുടകൾ നൽകിയിരുന്നു. കോവിഡ് 19 സ്ഥിരീകരിച്ച കോടഞ്ചേരിയിലെയും കോട്ടയത്തെയും നഴ്സുമാർക്ക് സാമ്പത്തിക സഹായവും എത്തിച്ചിട്ടുണ്ട്.