പയ്യോളി: എസ്.എൻ.ഡി.പി യോഗം കൊളാവിപ്പാലം ശാഖയ്ക്ക് കീഴിലെ 500 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകളും 1000 മാസ്കുകളും വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് കൃഷ്ണൻ മാസ്റ്റർ, ശാഖാ സെക്രട്ടറി പി.വി.സതീശൻ, യൂണിയൻ കൗൺസിലർ കെ.എൻ.രത്നാകരൻ എന്നിവർ നേതൃത്വം നൽകി. പയ്യോളി യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ഇന്ദിര കൊളാവി, കെ.ടി.പ്രഭാകരൻ, പി.പി.സുരേഷ് ബാബു, ലക്ഷ്മണൻ, സുരേന്ദ്രൻ, സജീവൻ, റീജാ ഷാജി, ഗീത, കാർത്ത്യായനി, ബിന്ദു, പ്രബിതാ ദിനേശൻ എന്നിവർ കിറ്റുകൾ വീടുകളിലെത്തിച്ചു . ആരോഗ്യ വകുപ്പിന്റെയും പൊലീസിന്റെയും മാർഗ നിർദ്ദേശം അനുസരിച്ചായിരുന്നു വിതരണം. മാസ്കുകൾ നാദാപുരം റോഡിലുള്ള എ.വി.ആർ എഗ്ഗ് ഉടമ സുധാകരനാണ് സ്പോൺസർ ചെയ്തത്.