mp

കോഴിക്കോട്: പൊതുമേഖലാ പെട്രോളിയം കമ്പനിയുടെ സഹായത്തോടെ കോർപ്പറേഷൻ കമ്മ്യൂണിറ്റി കിച്ചണിലേക്ക് എം.കെ.രാഘവൻ എം.പി 100 ക്വിന്റൽ അരി മേയർ തോട്ടത്തിൽ രവീന്ദ്രന് കൈമാറി.

ഫണ്ടുകളുടെ കുറവും സ്പോൺസർമാരില്ലാത്തതും കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനത്തെ ബാധിക്കുന്നതായി പഞ്ചായത്ത് ജനപ്രതിനിധികൾ എം.പിയെ അറിയിച്ചിരുന്നു. തുടർന്നാണ് എം.പിയുടെ നിർദ്ദേശപ്രകാരം ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് 100 ക്വിന്റൽ അരി കോർപ്പറേഷന് കൈമാറിയത്. കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് പി.എം.സുരേഷ് ബാബു, കൗൺസിലർ അഡ്വ.പി.എം.നിയാസ്, ഐ.ഒ.സി ചീഫ് ഡിവിഷണൽ റീടെയിൽ സെയിൽസ് മാനേജർ ടിറ്റോ ജോസ്, അസിസ്റ്റന്റ് മാനേജർ വി.മുഹമ്മദ് ഷഹിൻ , കോർപ്പറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ്, കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ഡോ. ഗോപകുമാർ, സൂപ്രണ്ട് സുരേഷ് എന്നിവരും സന്നിഹിതരായി.