lockel-must

​​കടലുണ്ടി: ലോക്ക് ഡൗണിൽ തൊഴിൽ ചെയ്യാനാവാതെ വീട്ടിലകപ്പെട്ടുപോയവർക്ക് സഹായവുമായി കടലുണ്ടി ​നവധാര​ പാലിയേറ്റീവ് വളണ്ടിയർമാർ. കേന്ദ്ര -​​​​​ സംസ്ഥാന സർക്കാരുകളുടെ യാതൊരു ആനൂകൂല്യവും കിട്ടാതെ നിത്യവും തൊഴിലെടുത്ത് ജീവിക്കുന്നവരെ സഹായിക്കാനാണ് നവധാര മുന്നോട്ടുവന്നിരിക്കുന്നത്. കടലുണ്ടി പഞ്ചായത്തിന്റെ വികസന പ്രവർത്തനത്തിലും സാമൂഹ്യ-സാംസ്കാരിക -ജീവകാരുണ്യ രംഗത്തും സജീവ സാന്നിദ്ധ്യങ്ങളായ ​​​​ ​ അണ്ടിപ്പറ്റ് ബാബു, പച്ചാട്ട് സുബ്രമണ്യൻ, കാക്കാതിരുത്തി കൃഷ്ണൻ, അമ്പാളി പറമ്പിൽ ബാബുരാജ് എന്നിവർ നൽകിയ ഭക്ഷ്യ കിറ്റുകൾ ​കടലുണ്ടി ​നവധാര​ പാലിയേറ്റീവ് വളണ്ടിയർമാരായ ചെറാഞ്ചേരി ഗിരിഷ്, സി.സുരാജ് എന്നിവർ വീടുകളിൽ എത്തിക്കുകയാണ് ചെയ്യുന്നത്.