കുറ്റ്യാടി: ഇന്നലെ ഉച്ചയോടെ കുറ്റ്യാടിയിൽ പെയ്ത മഴയിലും കാറ്റിലും കാർഷിക വിളകൾ നശിച്ചു. മരുതോങ്കര പഞ്ചായത്തിലെ കിളയിൽ കനാലിന് സമീപത്തെ തണൽ മരം പൊട്ടി വീണ് ഇലട്രിക് പോസ്റ്റ് തകർന്നു. വാഹന ഗതാഗതം മണിക്കൂറുകളോളം നിലച്ചു. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. നാട്ടുകാർ മരക്കൊമ്പുകൾ മുറിച്ചു മാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. പരിസരത്തെ നിരവധി വാഴകളും മറ്റ് കാർഷിക വിളകളും കാറ്റിൽ നിലംപൊത്തി.