lockel-must

ചാലിയം: ഗ്രാമപഞ്ചായത്തിലെ കലാ -കായിക, ജീവകാരുണ്യ സംഘടനയായ ബ്രദേഴ്സ് ചാരിറ്റി ക്ലബ്ബ് - ബി.സി.സി ചാലിയം 600 ലേറെ കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. പ്രസിഡന്റ് പി.കെ.അബ്ദുൽ ഖാദർ, ജനറൽ സെക്രട്ടറി ഹാഷിർ അഹമ്മദ്, റിലീഫ് വളണ്ടിയർമാരായ കെ.അർഷാദ് , എം.വി. ഹൈദരലി, എൻ.പി.മുനീർ, പി. നൗഫൽ, കെ.അൻഷാദ്, ഇ.പി. നസീബ് റഹ്മാൻ, ജാബിർ കൊട്ടലത്ത്, സി.ഇല്യാസ്, അബ്ദുൽ ജാസിം, പി.കെ. ഹാഷിഖ് എന്നിവർ നേതൃത്വം നൽകി.

ചാലിയം: വട്ടപ്പറമ്പ് റിലീഫ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 200 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. സി.സി.സലീം, കെ.എം.ബഷീർ, പി.ബി.ലിറാർ, എം.സി.സെയ്ത് പാഷ, കെ.എം.അബ്ദുൽ അസീസ്, എം .അബ്ദുൽ കലാം, എം.എ.കബീർ മാസ്റ്റർ, പി.കെ.അബ്ദുൽ ബഷീർ, എം.എം.ഹസൻകുട്ടി എന്നിവർ നേതൃത്വം നൽകി.

കടലുണ്ടി : ഗ്രാമപഞ്ചായത്ത് 18ാം വാർഡിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് പാലക്കര രാജൻ, സെക്രട്ടറി വിനോദ് പഴഞ്ചണ്ണൂർ, വിചിത്രൻ ,യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി അഖിൽ, കണ്ണൻ എന്നിവർ നേതൃത്വം നൽകി.