ബാലുശ്ശേരി: ബാലുശ്ശേരിയിൽ ഇന്നലെ പെയ്ത മഴയിൽ വി ട്രസ്റ്റ് കണ്ണാശുപത്രിയിലും സമീപത്തെ കടകളിലും വെള്ളംകയറി കനത്ത നാശനഷ്ടം. റിയൽ ഇലക്ട്രോണിക്സ്, ന്യൂ കീഴമ്പത്ത് ഹാർഡ് വെയർ, എസ്.ബി.ഐ. എ.ടി.എം. കൗണ്ടർ, ജന്റ്സ് ബ്യൂട്ടി പാർലർ എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. ആശുപത്രിയിലെ വിലകൂടിയ ഉപകരണങ്ങൾ, കടകളിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ, പ്ലൈവുഡ് എന്നിവയെല്ലാം നശിച്ചു.
മഴയിൽ വെള്ളം കയറി നഷ്ടം സംഭവിച്ച വ്യാപാരികൾക്ക് നഷ്ട പരിഹാരം നല്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ബാലുശ്ശേരി യൂണിറ്റ് പ്രസിഡന്റ് കെ.പി.സുരേഷ് ബാബുവും വ്യാപാരി വ്യവസായി സമിതി ബാലുശ്ശേരി മേഖലാ സെക്രട്ടറി പി.ആർ.രഘുത്തമൻ, പ്രസിഡന്റ് വി.എം. സന്തോഷ് എന്നിവരും ആവശ്യപ്പെട്ടു.