fish

കോഴിക്കോട്: അഞ്ച് ദിവസമായി സംസ്ഥാനത്ത് നടന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപറേഷൻ സാഗർ റാണിയിലൂടെ പിടിച്ചെടുത്തത് 9,347 കിലോഗ്രാം ചീഞ്ഞ മത്സ്യം. അഞ്ച് ദിവസങ്ങളിലായി യഥാക്രമം 7,366, 1300, 161, 58, 462 കിലോ മത്സ്യമാണ് പിടികൂടിയത്. ബുധനാഴ്ച സംസ്ഥാനത്തെ 262 കേന്ദ്രങ്ങളിൽ നടന്ന പരിശോധനകളിൽ 462 കിലോഗ്രാം മത്സ്യം പിടിച്ചെടുത്തു. 22 പേർക്ക് നോട്ടീസ് നൽകി.

ഏപ്രിൽ നാലിനാരംഭിച്ച ഓപറേഷൻ സാഗർ റാണിയിയിലൂടെ സംസ്ഥാനത്ത് ഇതുവരെ 1,58,608 കിലോഗ്രാം ചീഞ്ഞ മത്സ്യം പിടികൂടി നശിപ്പിച്ചു. ആരോഗ്യ, ഫിഷറീസ്, പൊലീസ്, റവന്യൂ വകുപ്പുകളുടെ സഹകരണം ഉറപ്പാക്കിയാണ് പരിശോധന നടത്തുന്നത്.

മത്സ്യം പിടിച്ചെടുക്കൽ ഇങ്ങനെ

 മലപ്പുറം - 240 കി. ഗ്രാം

 ആലപ്പുഴ - 120 കി. ഗ്രാം

 കൊല്ലം - 100 കി. ഗ്രാം

 ബുധനാഴ്ച സംസ്ഥാനത്ത് പിടികൂടിയത് - 462 കി. ഗ്രാം

 പരിശോധന നടന്നത് - 262 കേന്ദ്രങ്ങളിൽ